വിവരാവകാശ രേഖയ്ക്ക് കൈക്കൂലി വാങ്ങിയ സംഭവം: വില്ലേജ് ഓഫീസർ അറസ്റ്റിൽ
Saturday, January 4, 2025 6:21 PM IST
തൃശൂർ: കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ അറസ്റ്റിൽ. മാടക്കത്തറ വില്ലേജ് ഓഫീസർ പോളി ജോർജാണ് അറസ്റ്റിലായത്.
പട്ടയ വിവരാവകാശ രേഖയ്ക്ക് പോളി 3000 രൂപ വാങ്ങിയെന്നാണ് പരാതി. താണിക്കുടി സ്വദേശി ദേവേന്ദ്രനാണ് പരാതിക്കാരൻ.