സൂറത്ത് വിമാനത്താവളത്തിൽ സിഐഎസ്എഫ് ജവാൻ സ്വയം വെടിവച്ച് മരിച്ചു
Saturday, January 4, 2025 5:32 PM IST
ന്യൂഡൽഹി: ഗുജറാത്തിലെ സൂറത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിഐഎസ്എഫ് ജവാൻ സ്വയം വെടിവച്ച് മരിച്ചു. ജയ്പുർ സ്വദേശിയായ കിഷൻ സിംഗ് (32) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം 2 മണിയോടെയാണ് സംഭവം. വിമാനത്താവളത്തിലെ ശുചിമുറിയിൽ വച്ചാണ് കിഷൻ സിംഗ് സ്വയം വെടിവച്ച് മരിച്ചത്.
കിഷൻ സിംഗിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.