ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നു മാറ്റി; ആരോഗ്യനില തൃപ്തികരം
Saturday, January 4, 2025 2:42 PM IST
കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്നുവീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്നു മാറ്റി. അപകടം നടന്ന് ആറുദിവസത്തിനു ശേഷമാണ് ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നു മാറ്റുന്നത്.
അതേസമയം, അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലാത്തതിനാൽ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.
ശരീരത്തിനു കഠിനമായ വേദനയുണ്ടെങ്കിലും വെള്ളിയാഴ്ച ഉമ എഴുന്നേറ്റിരുന്നിരുന്നിരുന്നു. തുടര്‍ന്നു മക്കളോടു പറയാനുള്ള കാര്യങ്ങൾ എഴുതി കൈമാറുകയും ചെയ്തിരുന്നു.