ട്രാഫിക് സിഗ്നലിൽവച്ച് ബൈക്ക് യാത്രികനെ കാർ ഇടിച്ചുതെറിപ്പിച്ചു; ഗുരുതര പരിക്ക്
Saturday, January 4, 2025 12:57 PM IST
തൃശൂർ: ട്രാഫിക് സിഗ്നലിൽവച്ച് കാർ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ഇയാളെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആളുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
തൃശൂർ പുതുക്കാട് ഇന്ന് രാവിലെയാണ് സംഭവം. സിഗ്നലിൽ ബൈക്ക് നിർത്താൻ ശ്രമിക്കുന്നതിനിടെ വളരെ വേഗത്തിലെത്തിയ കാർ പുറകിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ കാറിന് മുകളിലൂടെ പുറകിലേക്ക് തെറിച്ചുവീണു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.