തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യേ​ണ്ട സ​മ​യ​മ​ല്ല ഇ​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ച​ർ​ച്ച​യാ​ക്കേ​ണ്ട​ത്. യു​ഡി​എ​ഫി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നേ​താ​ക്ക​ന്മാ​രു​ടെ​യും ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ല​ക്ഷ്യ​മെ​ന്നും ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി സ്ഥാ​നം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​നം എ​ടു​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് ഉ​ണ്ട്. താ​ന്‍ സ​മ​സ്ത​യു​ടെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത് ച​ര്‍​ച്ച​യാ​ക്കേ​ണ്ട​തി​ല്ല. എ​ല്ലാ​ത്ത​വ​ണ​യും ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍​ക്ക് വി​ളി​ക്കാ​റു​ണ്ട്, താ​ന്‍ പോ​കാ​റു​മു​ണ്ട്.

എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളു​മാ​യും ത​നി​ക്ക് ന​ല്ല ബ​ന്ധ​മാ​ണ്. ആ ​ബ​ന്ധം ഇ​ന്നും ഇ​ന്ന​ലെ​യും തു​ട​ങ്ങി​യ​ത​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.