ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ലെ ക്യാം​ഗ്‌​പോ​ക്പി​യി​ല്‍ എ​സ്പി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ല്‍ എ​സ്പി മ​നോ​ജ് പ്ര​ഭാ​ക​ര്‍​ക്ക് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു.

മ​റ്റ് ചി​ല പോ​ലീ​സു​കാ​ര്‍​ക്കും പ​രി​ക്കു​ണ്ട്. എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ക്യാം​ഗ്‌​പോ​ക്പി​യി​ല്‍ നേ​ര​ത്തേ സു​ര​ക്ഷാ​സേ​ന​യും കു​ക്കി വ​നി​താ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കു​ക്കി സം​ഘ​ട​ന​ക​ള്‍ എ​സ്പി ഓ​ഫീ​സി​ന് നേ​രെ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. പോ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍ അ​ട​ക്കം അ​ടി​ച്ചു​ത​ക​ര്‍​ത്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.