ഇടുക്കിയിൽ കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം: ഭർത്താവ് അറസ്റ്റിൽ
Saturday, December 28, 2024 12:58 AM IST
ഇടുക്കി: കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ചേലച്ചുവട് സ്വദേശി ചോറ്റയില്‍ സാബു രാമന്‍കുട്ടി(57)യാണ് അറസ്റ്റിലായത്.
ഭാര്യയുടെ തലയില്‍ ഇരുമ്പ് പൈപ്പ് കൊണ്ടിടിച്ച് കൊലപ്പെടുത്താനാണ് സാബു ശ്രമിച്ചത്. ചേലച്ചുവട് സ്വദേശി ചോറ്റയില്‍ സാബു രാമന്‍കുട്ടി(57)യാണ് അറസ്റ്റിലായത്. അടിയേറ്റ് തലയ്ക്ക് സാരമായി പരിക്കേറ്റ ഭാര്യ മഞ്ജു(46)വിനെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ സാബു ഭാര്യയുമായി വഴക്കുണ്ടാക്കി ചീത്ത വിളിക്കുകയും, കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുും തുടര്‍ന്ന് അടുക്കളയില്‍ സൂക്ഷിച്ച ഇരുമ്പ് പൈപ്പ് എടുത്ത് മഞ്ജുവിന്റെ തലയ്ക്ക് അടിക്കുകയും ചെയ്തു എന്ന പരാതിയിലാണ് സാബുവിനെ അറസ്റ്റ് ചെയ്തത്.
സാബുവും ഭാര്യയും മൂന്ന് കുട്ടികളുമാണ് ചേലച്ചുവട്ടിലെ വീട്ടില്‍ താമസിക്കുന്നത്. ഭാര്യ മഞ്ജു ഹോംനേഴ്സാണ്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് സാബു.
കഞ്ഞിക്കുഴി പോലീസ് സ്റ്റേഷന് എസ്.എച്ച്. ഒ ജി അനൂപിന്റെ നേതൃത്വത്തില്‍ എസ്.ഐ താജുദ്ദീന് അഹമ്മദ്, എസ്.സി.പി.ഒ എം. ആര് അനീഷ്, സി.പി.ഒ ജിനു ഇമ്മാനുവേല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.