വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന ഡിസിസി ട്രഷററും മകനും മരിച്ചു
Friday, December 27, 2024 10:17 PM IST
കൽപ്പറ്റ: വിഷം ഉള്ളിൽ ചെന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഡിസിസി ട്രഷററും മകനും മരിച്ചു. വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയനും മകൻ ജിജേഷുമാണ് മരിച്ചത്.
ജിജേഷ് മരിച്ച് മണിക്കൂറുകൾക്കകമാണ് വിജയനും മരണത്തിന് കീഴടങ്ങിയത്. ഇരുവരെയും അത്യാസന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ചൊവ്വാഴ്ചയാണ് എൻ.എം.വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. വിജയൻ സുൽത്താൻ ബത്തേരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലാണ്. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.