കോ​ട്ട​യം: ഡോ​ക്ട​റെ ക​ണ്ട് മ​ട​ങ്ങു​ന്ന​തി​നി​ടെ ആ​ശു​പ​ത്രി ക​വാ​ട​ത്തി​ൽ വ​ച്ച് ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മാ​ഞ്ഞൂ​ർ മേ​മു​റി കു​റ്റി​പ​റി​ച്ച​തി​ൽ വീ​ട്ടി​ൽ ത​ങ്ക​പ്പ​ൻ (79) ആ​ണ് മ​രി​ച്ച​ത്.

മ​രു​ന്നു​വാ​ങ്ങി​യ ശേ​ഷം പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ത​ങ്ക​പ്പ​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. ഭാ​ര്യ: ര​ത്ന​മ്മ. മ​ക്ക​ൾ: ബി​ന്ദു, സി​ന്ധു, വി​നോ​ദ്, വി​നീ​ഷ്. മ​രു​മ​ക്ക​ൾ: രാ​ജു, പു​ഷ്പ​നാ​ഥ്, ശോ​ഭ, സി​ന്ധു.