ന്യൂ​ഡ​ൽ​ഹി: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ൻ അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ മ​ക്കി മ​രി​ച്ച​താ​യി സൂ​ച​ന. ലാ​ഹോ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​യാ​ൾ ഇ​ന്ന് പു​ല​ർ​ച്ചെ മ​രി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

2019 മേ​യി​ൽ പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​ർ മ​ക്കി​യെ അ​റ​സ്റ്റ് ചെ​യ്ത് വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യി​രു​ന്നു. ഭീ​ക​ര​വാ​ദ​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ പാ​ക് കോ​ട​തി ഇ​യാ​ളെ ജീ​വ​പ​ര്യ​ന്ത​ത്തി​ന് ശി​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

2023 ജ​നു​വ​രി​യിൽ​ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സു​ര​ക്ഷാ കൗ​ൺ​സി​ൽ ഇ​യാ​ളെ ആ​ഗോ​ള ഭീ​ക​ര​വാ​ദി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ ഹാ​ഫി​സ് സ​യീ​ദി​ന്‍റെ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ കൂ​ടി​യാ​ണ് അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ മ​ക്കി.