ഹൈ​ദ​രാ​ബാ​ദ്: ജ​മ്മു കാ​ഷ്മീ​രി​നെ ഏ​ക​പ​ക്ഷീ​മാ​യ ഒ​രു ഗോ​ളി​ന് ത​ക​ര്‍​ത്ത് കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി സെ​മി​യി​ൽ ക​ട​ന്നു. ആ​വേ​ശ​ക​ര​മാ​യ ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ര​ണ്ടാം പ​കു​തി​യി​ലാ​ണ് വി​ജ​യ​ഗോ​ള്‍ പി​റ​ന്ന​ത്.

72-ാം മി​നി​റ്റി​ൽ ന​സീ​ബ് റ​ഹ്മാ​നാ​ണ് കേ​ര​ള​ത്തി​നാ​യി ല​ക്ഷ്യം ക​ണ്ട​ത്. ആ​ദ്യ പ​കു​തി​യി​ല്‍ ഇ​രു​ടീ​മു​ക​ളും ആ​ക്ര​മി​ച്ച് ക​ളി​ച്ചെ​ങ്കി​ലും ഗോ​ള്‍ നേ​ടാ​നാ​യി​ല്ല. സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ഏ​ഴാം ത​വ​ണ​യാ​ണ് കേ​ര​ള​വും ജ​മ്മു കാ​ഷ്മീ​രും ഏ​റ്റു​മു​ട്ടു​ന്ന​ത്.

ഏ​ഴു ത​വ​ണ​യും വി​ജ​യം കേ​ര​ള​ത്തി​നൊ​പ്പം നി​ന്നു. ഇ​ന്നു രാ​ത്രി 7.30ന് ​അ​വ​സാ​ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ മേ​ഘാ​ല​യ സ​ർ​വീ​സ​സി​നെ നേ​രി​ടും. കേ​ര​ള​ത്തി​നു പു​റ​മേ ബം​ഗാ​ളും മ​ണി​പ്പു​രും സെ​മി​യി​ൽ ക​ട​ന്നി​രു​ന്നു. ഒ​റ്റ മ​ത്സ​രം പോ​ലും തോ​ല്‍​ക്കാ​തെ​യാ​ണ് കേ​ര​ളം സെ​മി​യി​ല്‍ എ​ത്തി​യ​ത്.