കോ​ഴി​ക്കോ​ട്: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ ക​സേ​ര​യെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ വീ​ണ്ടും ട്വി​സ്റ്റ്. ഡോ. ​രാ​ജേ​ന്ദ്ര​നെ കോ​ഴി​ക്കോ​ട്ടു നി​ന്ന് സ്ഥ​ലം മാ​റ്റി​യ ന​ട​പ​ടി ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി സ്‌​റ്റേ ചെ​യ്തു. ഇ​തോ​ടെ​യാ​ണ് രാ​ജേ​ന്ദ്ര​ന്‍ വീ​ണ്ടും ഡി​എം​ഒ ക​സേ​ര​യി​ല്‍ തി​രി​ച്ചെ​ത്തു​ന്ന​ത്.

അ​ടു​ത്ത മാ​സം ഒ​മ്പ​തു വ​രെ തു​ട​രാ​നാ​ണ് ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജ​നു​വ​രി ഒ​മ്പ​തി​ന് ഹ​ർ​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഡോ.​എ​ൻ.​രാ​ജേ​ന്ദ്ര​നെ മാ​റ്റി ആ​ശാ​ദേ​വി​യെ സ​ർ​ക്കാ​ർ ഡി​എം​ഒ ആ​ക്കി​യി​രു​ന്നു. സ്ഥ​ലം​മാ​റ്റ​ത്തി​നെ​തി​രെ ഡോ.​രാ​ജേ​ന്ദ്ര​ൻ, ഡോ. ​ജ​യ​ശ്രീ, ഡോ. ​പീ​യൂ​ഷ് എ​ന്നി​വ​ർ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു.

ഡോ. ​രാ​ജേ​ന്ദ്ര​നൊ​പ്പം ഹ​ർ​ജി ന​ൽ​കി​യ​വ​ർ​ക്കും സ്റ്റേ ​ബാ​ധ​ക​മാ​ണെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. കോ​ഴി​ക്കോ​ട് ഡി​എം​ഒ ആ​യി​രു​ന്ന ഡോ.​രാ​ജേ​ന്ദ്ര​നെ ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ല്‍ അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​റാ​യും എ​റ​ണാ​കു​ളം ഡി​എം​ഒ ആ​യി​രു​ന്ന ഡോ. ​ആ​ശാ​ദേ​വി​യെ കോ​ഴി​ക്കോ​ട് ഡി​എം​ഒ ആ​യി സ്ഥ​ലം മാ​റ്റി​ ക​ഴി​ഞ്ഞ ഒ​മ്പ​താം തീ​യ​തി ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യത്.

ഉ​ത്ത​ര​വി​നെ​തി​രെ കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ട്രൈ​ബ്രൂ​ണ​ലി​നെ സ​മീ​പി​ച്ചു സ്റ്റേ ​വാ​ങ്ങി​യ ഡോ. ​രാ​ജേ​ന്ദ്ര​ന്‍ ഡി​എം​ഒ ആ​യി തു​ട​ര്‍​ന്നു. അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ച ആ​ശാ​ദേ​വി സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത ന​ട​പ​ടി ട്രൈ​ബ്യൂ​ണ​ല്‍ പി​ന്‍​വ​ലി​ച്ചെ​ന്ന​റി​ഞ്ഞ് ഓ​ഫീ​സി​ലെ​ത്തി​യ​തോ​ടെ​യാ​ണ് ക​സേ​ര​ക​ളി ത​ർ​ക്ക​ത്തി​ലെ​ത്തി​യ​ത്.

ജോ​ലി​യി​ല്‍ നി​ന്ന് മാ​റ​ണം എ​ന്ന ഉ​ത്ത​ര​വ് കി​ട്ടി​യി​ല്ലെ​ന്നു പ​റ​ഞ്ഞ് ഡോ. ​രാ​ജേ​ന്ദ്ര​ന്‍ സ്ഥാ​ന​ത്ത് തു​ട​ര്‍​ന്നു. മാ​റാ​ന്‍ ത​യാ​റ​ല്ലെ​ന്ന് ഡോ. ​രാ​ജേ​ന്ദ്ര​ന്‍ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ കോ​ഴി​ക്കോ​ട് ഡി​എം​ഒ ഓ​ഫീ​സി​ലെ കാ​ബി​നി​ല്‍ ര​ണ്ട് പേ​ര്‍ ഒ​ന്നി​ച്ചി​രി​ക്കു​ന്ന സ്ഥി​തി​യി​ലേ​ക്കെ​ത്തി.