എം.ടി: ഭാഷാ സാഹിത്യത്തെ വിശ്വസാഹിത്യവുമായി ബന്ധിപ്പിച്ച മാരിവിൽപ്പാലം: സി.വി. ആനന്ദബോസ്
Friday, December 27, 2024 3:43 PM IST
കോൽക്കത്ത: ഭാഷാ സാഹിത്യത്തെ വിശ്വസാഹിത്യവുമായി ബന്ധിപ്പിച്ച മാരിവിൽപ്പാലമായിരുന്നു എം.ടി. വാസുദേവൻ നായർ എന്ന് ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്.
കേരളീയ ജനജീവിതത്തിന്റെ അകവും പുറവും അക്ഷരങ്ങളിൽ പകർത്തി വായനക്കാരെ വിസ്മയിപ്പിച്ച കഥകളുടെ പെരുന്തച്ചനായിരുന്നു അദ്ദേഹം.
വിജയിച്ചവരേക്കാൾ പരാജയപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമാണ് എം.ടിയുടെ ഏറ്റവും ശക്തരായ കഥാപാത്രങ്ങൾ എന്ന് അനുശോചന സന്ദേശത്തിൽ ആനന്ദബോസ് അനുസ്മരിച്ചു.