ആറുതവണ സ്വയം ചാട്ടവാറിന് അടിച്ച് അണ്ണാമലൈ; സർക്കാരിനെതിരായ 48 ദിവസത്തെ വ്രതം തുടങ്ങി
Friday, December 27, 2024 2:54 PM IST
ചെന്നൈ: അണ്ണാ സര്‍വകലാശാല കാമ്പസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ഡിഎംകെ സർക്കാരിനെതിരേ പരസ്യ പ്രതിഷേധം ആരംഭിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ.
പ്രതിഷേധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 48 ദിവസത്തെ വ്രതം ആരംഭിക്കുന്നതിന് മുന്നോടിയായി അണ്ണാമലൈ കോയമ്പത്തൂരിലെ വീടിന് മുന്നിൽ സ്വന്തം ശരീരത്തിൽ ആറുതവണ ചാട്ടവാർ കൊണ്ട് അടിച്ചു.
ഡിഎംകെ സര്‍ക്കാര്‍ ഭരണത്തില്‍നിന്ന് വീഴുംവരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് കഴിഞ്ഞ ദിവസം അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാട്ടവാര്‍ കൊണ്ട് ആറു തവണ ശരീരത്തിലടിച്ചത്. ചുറ്റും പ്ലക്കാര്‍ഡ് പിടിച്ച് ബിജെപി പ്രവര്‍ത്തകര്‍ നില്ക്കുന്നുണ്ടായിരുന്നു.
48 ദിവസത്തെ വ്രതം പൂർത്തിയായ ശേഷം സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങളിൽ ദർശനം നടത്തും. അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസ് സർക്കാരിനെതിരെ പരമാവധി തിരിക്കുകയാണ് അണ്ണാമലൈയുടെ ലക്ഷ്യം.