കോടിക്കണക്കിനു മനുഷ്യരെ ദാരിദ്ര്യമുക്തരാക്കി: മൻമോഹൻ സിംഗിനെ അനുസ്മരിച്ച് ഖാർഗെ
Friday, December 27, 2024 2:45 PM IST
ന്യൂഡൽഹി: സാമ്പത്തിക ഉദാരവത്ക്കരണത്തിലൂടെയും ക്ഷേമ പദ്ധതികളിലൂടെയൂം കോടി കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റിമറിച്ച നേതാവായിരുന്നു മൻമോഹൻ സിംഗെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽനിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവായിരുന്നു മൻമോഹനെന്നും കോൺഗ്രസ് അധ്യക്ഷൻ അഭിപ്രായപ്പെട്ടു.