മൻമോഹൻ സിംഗിന്റെ വിയോഗം തീരാനഷ്ടമെന്ന് എ.കെ. ആന്റണി
Friday, December 27, 2024 1:25 PM IST
തിരുവനന്തപുരം: മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. സമീപകാലത്തെ രാഷ്ട്രത്തിനേറ്റ ഏറ്റവും വലിയ നഷ്ടമാണ് മൻമോഹൻ സിംഗിന്റെ വിയോഗമെന്ന് ആന്റണി പറഞ്ഞു.
തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ്ഘടനയെ മജീഷ്യനെ പോലെ അദ്ദേഹം ഉയർത്തെഴുന്നേൽപ്പിച്ചു. അച്ചടക്കമുള്ള ഒരു നേതാവായി അദ്ദേഹം പ്രവർത്തിച്ചു. പത്ത് വർഷത്തെ ഭരണം കൊണ്ട് ലോകം കണ്ടിട്ടുള്ള പരിണിതപ്രജ്ഞരായ നേതാക്കളിൽ ഒന്നാമതായി നിൽക്കേണ്ട ആളാണെന്ന് തെളിയിച്ചു.
പ്രധാനമന്ത്രി കസേരയിൽ അതിശയകരമായ പരിഷ്കാരങ്ങൾ നടത്തി. ഇടത്തരക്കാർക്ക് ഗുണകരമായ ഭക്ഷ്യ സുരക്ഷ നിയമം കൊണ്ടുവന്നു.
നല്ല മനുഷ്യർ ധാരാളമുണ്ട്, ഇത്രയും നല്ല മനുഷ്യൻ ഉണ്ടോ. സഭ ഒന്നടങ്കം ബഹുമാനിക്കുന്ന നേതാവായിരുന്നു മൻമോഹൻ സിംഗ് എന്നും ആന്റണി കൂട്ടിച്ചേർത്തു.