പേ​രൂ​ര്‍​ക്ക​ട: റി​ട്ട. ജ​യി​ല്‍ ഡി​ഐ​ജി സ​ന്തോ​ഷ്‌​കു​മാ​റി​ന്‍റെ ക​ര​മ​ന നെ​ടു​ങ്കാ​ട് പ​മ്പ്ഹൗ​സ് റോ​ഡ് ടി.​സി 21/1417 സ്വാ​തി​ശ്രീ വീ​ട്ടി​ല്‍ നി​ന്നു സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു.

24നും 25​നു രാ​വി​ലെ 9.30നും ​ഇ​ട​യി​ലാ​ണു മോ​ഷ​ണ​മെ​ന്നു വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ഇ​രു​നി​ല വീ​ടി​ന്‍റെ മു​ക​ള്‍​നി​ല​യി​ലെ ക​ത​കു കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 20 ഗ്രാം ​സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ര്‍​ന്ന​ത്. സ​ന്തോ​ഷ്‌​കു​മാ​റും കു​ടും​ബ​വും മാ​വേ​ലി​ക്ക​ര​യി​ലെ കു​ടും​ബ​വീ​ട്ടി​ലാ​യി​രു​ന്നു.

തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണു മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ്‌​സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ര​മ​ന പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.