സഹോദരിമാരെ പീഡിപ്പിച്ചു കൊന്നു; പ്രതി അറസ്റ്റിൽ
Friday, December 27, 2024 6:23 AM IST
പൂനെ: മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. എട്ട്, ഒൻപത് വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയും രാജ്ഗുരുനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഭക്ഷണശാലയിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന അജയ് ദാസിനെ പോലീസ് പിടികൂടി.
കൊല്ലപ്പെട്ട കുട്ടികളുടെ വീടിന് സമീപമാണ് ദാസ് താമസിച്ചിരുന്നത്. ദാസ് ആദ്യം ഇളയ കുട്ടിയെയാണ് പീഡിപ്പിച്ചത്. തുടർന്ന് സഹോദരിയെ അന്വേഷിച്ചുവന്ന മൂത്ത കുട്ടിയെയും ദാസ് ലക്ഷ്യമിടുകയായിരുന്നു. തുടർന്ന് ഇരുവരെയും ദാസ് കൊലപ്പെടുത്തി. പൂനെയിലുള്ള ഹോട്ടലിൽ നിന്നുമാണ് ദാസിനെ പോലീസ് പിടികൂടിയത്.