കൊച്ചുവേളിയിൽ കെമിക്കൽ ഫാക്ടറിയുടെ കെട്ടിടത്തിൽ വൻ തീപിടിത്തം
Friday, December 27, 2024 12:20 AM IST
തിരുവനന്തപുരം: കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീപിടിത്തം. ഹസീന കെമിക്കൽസ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്.
സാനിറ്ററി വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. സ്ഥാപനത്തിലുണ്ടായിരുന്ന എട്ട് തൊഴിലാളികൾ ഓടി രക്ഷപെട്ടു. അഞ്ച് യൂണിറ്റ് ഫയർഫോഴ്സാണ് തീയണക്കാൻ എത്തിയത്. തീ നിയന്ത്രണ വിധേയമായതായാണ് വിവരം.