ന്യൂ​ഡ​ൽ​ഹി: സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ൽ ക്ര​മ​ക്കേ​ട് കാ​ണി​ച്ച് യു​പി​എ​സ്‍​സി​യെ ക​ബ​ളി​പ്പി​ച്ച മു​ൻ ഐ​എ​എ​സ് ട്രെ​യി​നി പൂ​ജ ഖേ​ദ്ക​റു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഡ​ൽ​ഹി കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് ച​ന്ദ്ര​ധാ​രി സിം​ഗി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

അ​റ​സ്റ്റി​ൽ നി​ന്നു​ള്ള ഇ​ട​ക്കാ​ല സം​ര​ക്ഷ​ണ​വും കോ​ട​തി റ​ദ്ദ് ചെ​യ്തു. പൂ​ജ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യേ​ണ്ട​ത് അ​നി​വാ​ര്യ​മെ​ന്ന് ഡി​ൽ​ഹി പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​വേ​ശ​നം നേ​ടി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വ്യാ​ജ​മെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ സ​ര്‍​വീ​സി​ൽ നി​ന്ന് നേ​ര​ത്തെ പൂ​ജ ഖേ‍‍‍​ഡ്ക​റെ പു​റ​ത്താ​ക്കി​യ​ത്.

പൂ​ജ ഹാ​ജ​രാ​ക്കി​യ മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഒ​ബി​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ വ്യാ​ജ​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഐ​എ​എ​സ് ല​ഭി​ക്കു​ന്ന​തി​നാ​യി പൂ​ജ, ഒ​ബി​സി നോ​ണ്‍ ക്രീ​മി​ലെ​യ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഭി​ന്ന​ശേ​ഷി രേ​ഖ​ക​ള്‍ എ​ന്നി​വ ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി​യി​രു​ന്നു.