തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ് കെ​ട്ടി​പ്പ​ടു​ക്കാ​ൻ ഏ​റ്റ​വു​മ​ധി​കം ത്യാ​ഗം സ​ഹി​ച്ച കെ.​ക​രു​ണാ​ക​ര​നെ ര​ണ്ടു ത​വ​ണ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ൽ നി​ന്നും അ​ട്ടി​മ​റി​ച്ച​വ​ർ​ക്ക് ച​രി​ത്രം മാ​പ്പു ന​ൽ​കി​ല്ലെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്.

ക​രു​ണാ​ക​ര​ന്‍റെ ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ക്കു​മ്പോ​ഴെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ വേ​ട്ട​യാ​ടി​യ​വ​ർ പ​ശ്ചാ​ത്ത​പി​ക്കേ​ണ്ട​താ​ണെ​ന്ന് ക​രു​ണാ​ക​ര​ന്‍റെ 14ാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു കൊ​ണ്ടു​ള്ള കു​റി​പ്പി​ൽ ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​യു​ന്നു.

രാ​ജ​ൻ കേ​സി​ൽ ക​രു​ണാ​ക​ര​നെ കൊ​ല​യാ​ളി​യാ​യും, ചാ​ര​വൃ​ത്തി​ക്കേ​സി​ൽ രാ​ജ്യ​ദ്രോ​ഹി​യാ​യും ചി​ത്രീ​ക​രി​ച്ച​വ​ർ മ​ഹാ​പാ​പി​ക​ളാ​ണ്. ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന്‍റെ പേ​രി​ലാ​ണ് ക​രു​ണാ​ക​ര​നെ പ​ല​പ്പോ​ഴും സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ പോ​ലും ശി​ക്ഷി​ച്ച​ത്.

ആ​രെ​യും ത​ള്ളി​പ്പ​റ​യാ​തെ അ​ദ്ദേ​ഹം എ​ല്ലാ കു​റ്റ​വും സ്വ​യം ഏ​റ്റെ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ത​ന്നെ ക്രൂ​ര​മാ​യി വി​മ​ർ​ശി​ച്ച രാ​ഷ്ട്രീ​യ നേ​താ​ക്ക​ളോ​ടും മാ​ധ്യ​മ​ങ്ങ​ളോ​ടും ക​രു​ണാ​ക​ര​ൻ ഒ​രി​ക്ക​ലും അ​സ​ഹി​ഷ്ണു​ത കാ​ട്ടി​യി​ട്ടി​ല്ലെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​യു​ന്നു.

ത​ട്ടി​ൽ എ​സ്റ്റേ​റ്റ് മാ​നേ​ജ​റു​ടെ വ​ധ കേ​സ്, അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​ൻ വി​വാ​ദം, രാ​ജ​ൻ കേ​സ്, പാ​മോ​ലി​ൻ അ​ഴി​മ​തി കേ​സ്, ഐ​എ​സ്ആ​ർ​ഒ ചാ​ര​വൃ​ത്തി കേ​സ് എ​ന്നി​വ​യി​ലെ​ല്ലാം ആ​രോ​പ​ണ വി​ധേ​യ​നാ​യ ക​രു​ണാ​ക​ര​ൻ ത​ന്‍റെ നി​ര​പ​രാ​ധി​ത്വം ത​ന്നോ​ട് മ​ര​ണ​ത്തി​ന് മു​മ്പ് ദീ​ർ​ഘ​മാ​യി വി​ശ​ദീ​ക​രി​ച്ചി​രു​ന്നു​വെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​യു​ന്നു.

വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പി​ന്നീ​ട് താ​ൻ ക​ണ്ടെ​ത്തി​യ നി​ഗ​മ​ന​ങ്ങ​ൾ മു​ക്കാ​ൽ ഭാ​ഗ​വും എ​ഴു​തി പൂ​ർ​ത്തി​യാ​ക്കി​യ 'ച​രി​ത്ര​ത്തി​നൊ​പ്പം ' എ​ന്ന ത​ന്‍റെ പു​സ്ത​ക​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​യു​ന്നു.

125 അ​ധ്യാ​യ​ങ്ങ​ളു​ള്ള ച​രി​ത്ര​പ​ര​മാ​യ അ​നു​ഭ​വ സാ​ക്ഷ്യ​മാ​യ ഈ ​പു​സ്ത​കം 2026-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശേ​ഷം അ​ന്ന​ത്തെ കേ​ര​ള മു​ഖ്യ​മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്യും. 1982-ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ഇ​പ്പോ​ഴും വി​പ​ണി​യി​ലു​ള്ള 'കാ​ൽ നൂ​റ്റാ​ണ്ട്' എ​ന്ന കേ​ര​ള ച​രി​ത്ര ഗ്ര​ന്ഥ​ത്തി​ന്‍റെ പി​ന്തു​ട​ർ​ച്ച​യാ​യി​രി​ക്കും ഇ​തെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​യു​ന്നു.