ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​റി​ൽ ആ​റ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​ര്‍​ജു​ന്‍ വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​തി ക​ട്ട​പ്പ​ന പോ​ക്‌​സോ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്.

കേ​സി​ല്‍ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ‌ക​ട്ട​പ്പ​ന കോ​ട​തി പ്ര​തി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത്. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​രു​ന്നു. പി​ന്നാ​ലെ കു​ടും​ബ​വും സ​ര്‍​ക്കാ​രും ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി.

അ​ര്‍​ജു​ന്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കി​ല്ലെ​ന്ന് സ​ത്യ​വാം​ഗ്മൂ​ലം ന​ല്‍​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ങ്കി​ലും പ്ര​തി ഹാ​ജ​രാ​യി​രു​ന്നി​ല്ല.

ഇ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി 50000 രൂ​പ​യു​ടെ​യും ര​ണ്ട് ആ​ള്‍ ജാ​മ്യ​ത്തി​ന്‍റെ​യും ബോ​ണ്ട് ന​ല്‍​കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.