പൂ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ൽ റോ​ഡ​രു​കി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​ന്ന് പു​ല​ർ​ച്ചെ 12.30തോ​ടെ വാ​ഗോ​ളി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വൈ​ഭ​വി പ​വാ​ർ (1), വൈ​ഭ​വ് പ​വാ​ർ (2), വി​ശാ​ൽ പ​വാ​ർ (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ സ​സൂ​ണ്‍ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

റോ​ഡ​രു​കി​ൽ ധാ​രാ​ളം ആ​ളു​ക​ൾ ഉ​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. അ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും തൊ​ഴി​ലാ​ളി​ക​ളാ​ണ്. ട്ര​ക്ക് ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നോ എ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.