തി​രു​വ​ന​ന്ത​പു​രം: ആ​ന്‍റ​ണി രാ​ജു എം​എ​ൽ​എ​യ്ക്ക് എ​തി​രാ​യ തൊ​ണ്ടി​മു​ത​ൽ കേ​സ് കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. നെ​ടു​മ​ങ്ങാ​ട് ജു​ഡി​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഒ​ന്നാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം എം​എ​ൽ​എ, എം​പി എ​ന്നി​വ​ർ​ക്കു​ള്ള കോ​ട​തി​യി​ലേ​യ്ക്ക് കേ​സ് മാ​റ്റ​ണ​മെ​ന്ന് ആ​ന്റ​ണി രാ​ജു​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​ള്ള ഹ​ർ​ജി ഇ​ന്ന് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും.

1990 ഏ​പ്രി​ല്‍ നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ പി​ടി​യി​ലാ​യ ഓ​സ്ട്രേ​ലി​യ​ന്‍ പൗ​ര​നാ​യ ആ​ന്‍​ഡ്രൂ സാ​ല്‍​വ​ദോ​റി​നെ ര​ക്ഷി​ക്കാ​ൻ തൊ​ണ്ടി​യാ​യ അ​ടി​വ​സ്ത്ര​ത്തി​ല്‍ കൃ​ത്രി​മം കാ​ണി​ച്ചെ​ന്നാ​ണ് കേ​സ്. ഇ​ത് വ്യാ​ജ തൊ​ണ്ടി​യാ​ണെ​ന്നു​ള്ള വാ​ദം ക​ണ​ക്കി​ലെ​ടു​ത്ത കോ​ട​തി വി​ദേ​ശി​യെ വെ​റു​തെ​വി​ട്ടി​രു​ന്നു.

എ​ന്നാ​ൽ 1994-ല്‍ ​തൊ​ണ്ടി​മു​ത​ലി​ല്‍ കൃ​ത്രി​മം കാ​ണി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.​കേ​സി​ൽ കു​റ്റ​പ​ത്രം ന​ൽ​കാ​ൻ 12 വ​ർ​ഷ​മെ​ടു​ത്തു. ഒ​ടു​വി​ൽ സു​പ്രീം കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് കേ​സ് വീ​ണ്ടും കോ​ട​തി​യി​ലെ​ത്തി​യ​ത്.

കോ​ട​തി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന അ​ടി​വ​സ്ത്രം ക്ല​ര്‍​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വാ​ങ്ങി​യ ആ​ന്റ​ണി രാ​ജു അ​ത് വെ​ട്ടി​ച്ചെ​റു​താ​ക്കി​യെ​ന്ന് ഫൊ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. ഗൂ​ഢാ​ലോ​ച​ന, രേ​ഖ​ക​ളി​ല്‍ കൃ​ത്രി​മം, വ​ഞ്ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍ എ​ന്നി​വ​യാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റ​ങ്ങ​ൾ.