തി​രു​വ​ന​ന്ത​പു​രം: സി​പി​എം വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന മ​ധു മു​ല്ല​ശേ​രി​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ജോ​യ്. പ​ണ​വും പാ​രി​തോ​ഷി​ക​വും ന​ൽ​കി പാ​ർ​ട്ടി പ​ദ​വി​യി​ലെ​ത്തി​യ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് മ​ധു​വെ​ന്ന് ജോ​സ് പ​റ​ഞ്ഞു.

"താ​ൻ സെ​ക്ര​ട്ട​റി​യാ​യ​പ്പോ​ള്‍ മ​ധു കാ​ണാ​ൻ വ​ന്നി​രു​ന്നു. ഒ​രു പെ​ട്ടി നി​റ​യെ വ​സ്ത്ര​ങ്ങ​ളും വി​ദേ​ശ സ്പ്രേ​യും 50000 രൂ​പ​യു​മാ​യാ​ണ് മ​ധു എ​ത്തി​യ​ത്. ഉ​ട​ൻ പെ​ട്ടി​യെ​ടു​ത്ത് ഇ​റ​ങ്ങി പോ​കാ​ൻ താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു'- ജോ​യ് പ​റ​ഞ്ഞു. വ​ഞ്ചി​യൂ​ർ ബാ​ബു​വി​നെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

മാ​ന്യ​മാ​യ ഭാ​ഷ​യി​ൽ സം​സാ​രി​ക്ക​ണ​മെ​ന്നും വ​നി​താ സ​ഖാ​ക്ക​ളോ​ട് മോ​ശം ഭാ​ഷ​യും പെ​രു​മാ​റ്റ​വും പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.