തൃ​ശൂ​ർ: മ​ദ്യ ല​ഹ​രി​യിൽ മ​ധ്യ​വ​യ​സ്ക​നെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. കൊ​ല്ലം തെ​ന്മ​ല സ്വ​ദേ​ശി അ​ർ​ജു​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഷെ​ല്ലി എ​ന്ന് ആ​ളെ​യാ​ണ് അ​ർ​ജു​ന​ൻ ആ​ക്ര​മി​ച്ച​ത്. ഗു​രു​വാ​യൂ​ർ വ​ട​ക്കേ റോ​ഡി​ൽ വ​ച്ച് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് സം​ഘ​ട്ട​നം ന​ട​ന്ന​ത്.

ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്ക് പ​റ്റി​യ ഷെ​ല്ലി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്.