സന്തോഷ് ട്രോഫി; ഡൽഹിക്കെതിരേ കേരളത്തിന് മിന്നും ജയം
Sunday, December 22, 2024 10:53 PM IST
ഹൈദരാബാദ്: സന്തോഷ് ട്രോഫിയിൽ കേരളത്തിന് മിന്നും ജയം. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഡൽഹിയെ തകർത്തത്.
16-ാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ ഗോൾ പിറന്നത്. നസീബ് റഹ്മാനാണ് കേരളത്തിന്റെ ആദ്യ ഗോൾ കണ്ടെത്തിയത്.
പിന്നാലെ 31-ാം മിനിറ്റിൽ ജോസഫ് ജസ്റ്റിൻ ലീഡ് വർധിപ്പിച്ചു. 40-ാം മിനിറ്റിൽ ടി. ഷിജിനിലൂടെ കേരളത്തിന്റെ മൂന്നാം ഗോൾ പിറന്നു.