വ​ഡോ​ദ​ര: വി​ന്‍റീ​സ് വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ഗം​ഭീ​ര ജ​യം. 211 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്.

തു​ട​ക്ക​ത്തി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ഇ​ന്ത്യ ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​ൻ പ​ട ഉ​യ​ർ​ത്തി​യ 314 റ​ൺ​സ് മ​റി​ക​ട​ക്കാ​ൻ ബാ​റ്റേ​ന്തി​യ വി​ന്‍റീ​സ് വ​നി​ത​ക​ൾ​ക്ക് ദ​യ​നീ​യ തോ​ൽ​വി​യാ​ണ് ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്ന​ത്.

26.2 ഓ​വ​റി​ൽ വി​ന്‍റീ​സി​ന്‍റെ വി​ക്ക​റ്റു​ക​ൾ എ​ല്ലാം ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു. ആ​ൽ​ഫി ഫ്ല​ച്ച​റി​ന്‍റെ​യും ഷെ​മെ​യ്ൻ ക്യാ​മ്പ്ബെ​ല്ലി​ന്‍റെ​യും സ്കോ​റു​ക​ളാ​ണ് വി​ന്‍റീ​സി​ന് നേ​രീ​യ ആ​ശ്വാ​സ​മാ​യ​ത്. ആ​ൽ​ഫി ഫ്ല​ച്ച​ർ 22 പ​ന്തി​ൽ 24 റ​ൺ​സും ഷെ​മെ​യ്ൻ 39 പ​ന്തി​ൽ 21 റ​ൺ​സു​മെ​ടു​ത്തു.

തു​ട​ക്ക​ത്തി​ലേ ക്യാ​പ്റ്റ​ൻ ഹെ​യ്ലി മാ​ത്യൂ​സും ക്വി​യാ​ന ജോ​സ​ഫും റ​ണ്‍​സെ​ടു​ക്കും മു​മ്പ് മ​ട​ങ്ങി. പി​ന്നാ​ലെ എ​ത്തി​യ ദി​യാ​ണ്ട്ര ദോ​ത്തി​ൻ എ​ട്ട് റ​ൺ​സ്, ആ​ലി​യ ആ​ലി​ൻ 13 റ​ൺ​സ്, ഷ​ബി​ക ഗ​ജ്നാ​ബി മൂ​ന്ന്, സെ​യ്ദ ജെ​യിം​സ് ഒ​മ്പ​ത്, ക​രി​ഷ്മ 11, ഷ​മി​ലി​യ കൊ​ണെ​ല്ല് എ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് സ്കോ​ർ.