അല്ലു അർജുന്റെ വീടിനു നേരേ ആക്രമണം; രേവതിക്ക് നീതി കിട്ടണമെന്ന് പ്രതിഷേധക്കാർ
Sunday, December 22, 2024 6:53 PM IST
ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിനു നേരേ ആക്രമണം. പ്രതിഷേധക്കാർ സുരക്ഷാ ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുകയും വീട്ടിൽ അതിക്രമിച്ച് കയറുകയുംചെയ്തു.
ഗേറ്റ് ചാടിക്കടന്നെത്തിയ സംഘം വീടിന് നേരെ കല്ലും തക്കാളികളും എറിഞ്ഞു. ചെടിച്ചട്ടികൾ തല്ലിപ്പൊളിച്ചു. പുഷ്പ-2 റിലീസിനിടെ മരിച്ച രേവതിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഉസ്മാനിയ സർവകലാശാലയിലെ സമര സമിതിയാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. പത്തു പേരുടെ സംഘമാണ് പ്രതിഷേധവുമായി എത്തിയത്. മുദ്രാവാക്യം വിളികളുമായാണ് സംഘമെത്തിയത്. പോലീസ് എത്തിയാണ് ഇവരെ കീഴ്പ്പെടുത്തിയത്.