തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​ന് വീ​ടു​ക​ൾ വാ​ഗ്ദാ​നം​ചെ​യ്ത 38 സം​ഘ​ട​ന​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തും. സ്ഥ​ലം ഏ​റ്റെ​ടു​പ്പ് ന​ട​പ​ടി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നും തീ​രു​മാ​ന​മാ​യി.

ഇ​ന്ന് ചേ​ർ​ന്ന പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ക്കാ​നും മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ചീ​ഫ് സെ​ക്ര​ട്ട​റി അ​വ​ത​രി​പ്പി​ച്ച ക​ര​ട് മ​ന്ത്രി​സ​ഭ ച​ർ​ച്ച​ചെ​യ്തു. 1000 സ്ക്വ​യ​ർ​ഫീ​റ്റ് ഒ​റ്റ നി​ല വീ​ടു​ക​ളാ​യി​രി​ക്കും ടൗ​ൺ ഷി​പ്പി​ലു​ണ്ടാ​കു​ക. കി​ഫ്ബി ആ​ണ് വീ​ട് നി​ർ​മാ​ണ​ത്തി​നു​ള്ള പ്ലാ​ൻ ത​യാ​റാ​ക്കി​യ​ത്.

അ​തേ​സ​മ​യം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ത​യാ​റാ​ക്കി​യ പ​ട്ടി​ക​യെ ചൊ​ല്ലി വി​വാ​ദം ഉ​യ​രു​ന്ന​തി​നി​ടെ പ്ര​തി​ക​ര​ണ​വു​മാ​യി റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ രം​ഗ​ത്തെ​ത്തി. നി​ല​വി​ൽ പു​റ​ത്തി​റ​ക്കി​യ​ത് ക​ര​ടു പ​ട്ടി​ക മാ​ത്ര​മാ​ണെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

15 ദി​വ​സ​ത്തി​ന​കം ആ​ക്ഷേ​പ​ങ്ങ​ൾ അ​റി​യി​ക്കാം. ക​ര​ടി​ൽ ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പൂ​ർ​ണ​മാ​യി കേ​ൾ​ക്കും. ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ളെ പോ​ലും ഒ​ഴി​വാ​ക്കി​ല്ലെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.