അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചു; നാലു വയസുകാരന് ദാരുണാന്ത്യം
Sunday, December 22, 2024 5:30 PM IST
മുംബൈ: അമിതവേഗതയിൽ എത്തിയ കാർ ഇടിച്ച് നാലു വയസുകാരൻ മരിച്ചു. മുംബൈ അംബേദ്കർ കോളജിന് സമീപം ആണ് സംഭവം.
ലക്ഷ്മൺ കിൻവാഡെ (നാല്) ആണ് മരിച്ചത്. വർഷങ്ങളായി നടപ്പാതയിൽ ആണ് കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്.
കാറോടിച്ചിരുന്ന ഭൂഷൺ സന്ദീപ് ഗോളിനെ(19) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.