ബോക്സിംഗ് ഡേ ടെസ്റ്റ്; രോഹിത് ശർമയ്ക്ക് പരിക്ക്
Sunday, December 22, 2024 3:16 PM IST
മെൽബൺ: ബോക്സിംഗ് ഡേ ടെസ്റ്റ് ആരംഭിക്കുന്നതിനു മുമ്പ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ശനിയാഴ്ച നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ ക്യാപ്റ്റന് രോഹിത് ശർമയുടെ കാൽ മുട്ടിന് പരിക്കേറ്റു.
താരത്തിന്റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. അതേസമയം രോഹിത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും അടുത്ത ടെസ്റ്റിൽ കളിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇടംകാലിൽ ബാൻഡേജുമായി രോഹിത് ശർമ കസേരയിൽ ഇരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. 26ന് മെൽബണിലാണ് നാലാം ടെസ്റ്റ്. പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വിജയിച്ചിരുന്നു.