വ​ഡോ​ദ​ര: വെ​സ്റ്റ് ഇ​ന്‍​ഡീ​സ് വ​നി​ത​ക​ള്‍​ക്കെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍​ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ വി​ന്‍​ഡീ​സ് ക്യാ​പ്റ്റ​ന്‍ ഹെ​യ്‌​ലി മാ​ത്യൂ​സ് ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​ര്‍ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ മ​ല​യാ​ളി താ​രം മി​ന്നു മ​ണി​ക്ക് പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ അ​വ​സ​രം ല​ഭി​ച്ചി​ല്ല. ഓ​പ്പ​ണ​ര്‍ പ്ര​തി​ക റാ​വ​ല്‍ ഇ​ന്ത്യ​ന്‍ ജേ​ഴ്‌​സി​യി​ല്‍ അ​ര​ങ്ങേ​റ്റം ന​ട​ത്തി.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യി​ലു​ള്ള​ത്. വ​ഡോ​ദ​ര​യി​ൽ ഈ​മാ​സം 24ന് ​പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ഏ​ക​ദി​ന​വും 27ന് ​അ​വ​സാ​ന ഏ​ക​ദി​ന​വും ന​ട​ക്കും. നേ​ര​ത്തെ ടി20 ​പ​ര​മ്പ​ര ഇ​ന്ത്യ 2-1ന് ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: സ്മൃ​തി മ​ന്ദാ​ന, പ്ര​തീ​ക റാ​വ​ല്‍, ഹ​ര്‍​ലീ​ന്‍ ഡി​യോ​ള്‍, ജെ​മീ​മ റോ​ഡ്രി​ഗ​സ്, ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​ര്‍ (ക്യാ​പ്റ്റ​ന്‍), റി​ച്ച ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ര്‍), ദീ​പ്തി ശ​ര്‍​മ, സൈ​മ താ​ക്കൂ​ര്‍, ടി​റ്റാ​സ് സാ​ധു, പ്രി​യ മി​ശ്ര, രേ​ണു​ക താ​ക്കൂ​ര്‍ സിം​ഗ്.

വെ​സ്റ്റ് ഇ​ന്‍​ഡീ​സ് പ്ലേ​യിം​ഗ് ഇ​ല​വ​ൻ: ഹെ​യ്‌​ലി മാ​ത്യൂ​സ് (ക്യാ​പ്റ്റ​ന്‍), ക്വി​യാ​ന ജോ​സ​ഫ്, ഷെ​മൈ​ന്‍ കാം​ബെ​ല്ലെ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ഡി​യാ​ന്ദ്ര ഡോ​ട്ടി​ന്‍, റ​ഷാ​ദ വി​ല്യം​സ്, സൈ​ദ ജെ​യിം​സ്, ഷ​ബി​ക ഗ​ജ്ന​ബി, ആ​ലി​യ അ​ല്ലെ​യ്ന്‍, ഷാ​മി​ലി​യ കോ​ണ​ല്‍, അ​ഫി ഫ്‌​ളെ​ച്ച​ര്‍, ക​രി​ഷ്മ റാം​ഹാ​ര​ക്ക്.