തി​രു​വ​ന​ന്ത​പു​രം: സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നെ പ​രി​ഹ​സി​ച്ച് വ​നി​താ പ്ര​തി​നി​ധി. പ്ര​സം​ഗം ഒ​രു വ​ഴി​ക്കും പ്ര​വ​ർ​ത്ത​നം മ​റു​വ​ഴി​ക്കു​മാ​ണ്.

ഗോ​വി​ന്ദ​ൻ മാ​ഷി​ന്‍റെ വൈ​രു​ദ്ധ്യാ​ത്മി​ക ഭൗ​തി​ക​വാ​ദം അ​റി​യ​ണ​മെ​ങ്കി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പോ​ക​ണ​മെ​ന്നും സെ​ക്ര​ട്ട​റി​യു​ടെ പ്ര​സം​ഗ​ത്തി​ന്‍റെ അ​ർ​ഥം മ​ന​സി​ലാ​കു​ന്ന​ത് അ​പ്പോ​ഴാ​ണെ​ന്നും വ​നി​താ പ്ര​തി​നി​ധി പ​റ​ഞ്ഞു. പാ​ർ​ട്ടി​യി​ൽ വ​നി​ത​ക​ൾ​ക്ക് പ്രാ​തി​നി​ധ്യ​മി​ല്ല.

വ​നി​ത​ക​ളെ പാ​ർ​ട്ടി പ​ദ​വി​ക​ളി​ൽ ത​ഴ​യു​ന്നു. പാ​ർ​ട്ടി പ​ദ​വി​യി​ലെ​ത്തി​യ സ്ത്രീ​ക​ളു​ടെ ക​ണ​ക്കു​ക​ൾ സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ ഉ​ണ്ട്. അ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. നി​ശ്ചി​ത പാ​ർ​ട്ടി പ​ദ​വി​ക​ളി​ൽ സ്ത്രീ​ക​ളെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സ​ർ​ക്കു​ല​ർ ഇ​റ​ക്കാ​നു​ള്ള ആ​ർ​ജ്ജ​വം ഉ​ണ്ടോ എ​ന്നും വ​നി​താ പ്ര​തി​നി​ധി ചോ​ദി​ച്ചു.

സം​സ്ഥാ​ന​സ​ര്‍​ക്കാ​രി​നെ​തി​രെ​യും ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു. ആ​രോ​പ​ണ വി​ധേ​യ​നാ​യ എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത് കു​മാ​റി​നെ ഡി​ജി​പി​യാ​ക്കാ​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ത​ന്നെ പ്ര​തി​നി​ധി​ക​ള്‍ വി​മ​ര്‍​ശി​ച്ചു.

കോ​ട​തി വ്യ​വ​ഹാ​ര​ത്തി​ലൂ​ടെ അ​ജി​ത് കു​മാ​റി​ന് ഡി​ജി​പി​യാ​കാ​ന്‍ ക​ഴി​യു​മെ​ന്നി​രി​ക്കെ സ​ര്‍​ക്കാ​ര്‍ തി​ടു​ക്ക​പ്പെ​ട്ട് തീ​രു​മാ​നം എ​ടു​ക്കേ​ണ്ടി​യി​രു​ന്നി​ല്ല. മ​ന്ത്രി​സ​ഭ ചേ​ര്‍​ന്ന് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും പ്ര​തി​നി​ധി​ക​ള്‍ പ​റ​ഞ്ഞു.