തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി ക്ഷേ​മ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി​യ സം​ഭ​വ​ത്തി​ൽ പൊ​തു​ഭ​ര​ണ വ​കു​പ്പി​ലെ ആ​റു ജീ​വ​ന​ക്കാ​ർ​ക്ക് സ​ർ​ക്കാ​ർ നോ​ട്ടീ​സ് ന​ൽ​കി. 18 ശ​ത​മാ​നം പ​ലി​ശ സ​ഹി​തം പ​ണം തി​രി​ച്ച​ട​യ്ക്കാ​നാ​ണ് നി​ർ​ദേ​ശം.

ഇ​വ​ർ 22,600 മു​ത​ൽ 86,000 രൂ​പ വ​രെ തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. പൊ​തു​ഭ​ര​ണ വ​കു​പ്പി​ലെ പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​ർ​മാ​രാ​യ ആ​റു ജീ​വ​ന​ക്കാ​ർ അ​ന​ധി​കൃ​ത​മാ​യി ക്ഷേ​മ​പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

അ​ന​ധി​കൃ​ത​മാ​യി ക്ഷേ​മ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി​യ​വ​രെ പി​രി​ച്ചു വി​ട​ണ​മെ​ന്ന് പൊ​തു​ഭ​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

ആ​ദ്യ​ഘ​ട്ട ന​ട​പ​ടി എ​ന്ന നി​ല​യി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി കൈ​പ്പ​റ്റി​യ തു​ക​യും 18 ശ​ത​മാ​നം പ​ലി​ശ​യും കൂ​ടി തി​രി​ച്ച​ട​യ്ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ള്ള​ത്.