തുടർഭരണം സംഘടനാ ദൗർബല്യമുണ്ടാക്കി; സഖാക്കൾക്ക് മൂല്യച്യുതിയുണ്ടായി, സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം
Saturday, December 21, 2024 10:55 PM IST
തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനും സർക്കാരിനുമെതിരേ രൂക്ഷ വിമർശനം. ഭരണത്തിന്റെ തണലിൽ സഖാക്കൾക്ക് മൂല്യച്യുതി സംഭവിച്ചെന്നാണ് വിമര്‍ശനം.
തുടർഭരണം സംഘടനാ ദൗർബല്യം ഉണ്ടാക്കി. പാർട്ടി സംഘടനാ നേതൃത്വം തിരുത്തലിന് തയാറാകണം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആഭ്യന്തര വകുപ്പിനെതിരേയും വിമർശനമുയർന്നു. എം.ആർ. അജിത് കുമാറിനെ ഡിജിപി പട്ടികയിൽ ഉൾപ്പെടുത്തരുതായിരുന്നു.
ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ല. ഡിവൈഎഫ്ഐക്ക് ഇപ്പോൾ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഉള്ളത്. വർഗീയതയ്ക്കും തൊഴിലില്ലായ്മക്കുമെതിരെ ഒന്നും ചെയ്യുന്നില്ല.
മേയറെ വളഞ്ഞിട്ട് ആക്രമിക്കുന്നെന്നും ബിജെപിയും മാധ്യമങ്ങളും മേയറെ വേട്ടയാടുന്നുവെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. മധു മുല്ലശേരി ബിജെപിയോട് അടുത്തിട്ടും തിരിച്ചറിയാനായില്ലെന്നും അറിഞ്ഞവർ പാർട്ടി നേതൃത്വത്തെ അറിയിച്ചില്ലെന്നും വിമർശനമുണ്ടായി.