മദ്യപിച്ച് എത്തി സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു നേരേ ആക്രമണം; പ്രതികൾ പിടിയിൽ
Saturday, December 21, 2024 1:12 AM IST
തിരുവനന്തപുരം: മദ്യപിച്ച് ബഹളമുണ്ടാക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ആക്രമണം നടത്തുകയും ചെയ്ത പ്രതികൾ പിടിയിൽ. നെടുമങ്ങാട് പനവൂർ വെള്ളംകുടി സിസി ഹൗസിൽ അൽ അമീൻ (26), നെടുമങ്ങാട് പേരുമല മഞ്ച ചന്ദ്രമംഗലം വീട്ടിൽ അഖിൽ (28) എന്നിവരാണ് പിടിയിലായത്.
ആര്യനാട് തൂമ്പുംകോണം കോളനിയിൽ ആണ് പ്രതികൾ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയത്. ഉടൻ പോലീസ് സ്ഥലത്ത് എത്തി പ്രതികളെ പിടികൂടുകയായിരുന്നു.
ഇവർ കഞ്ചാവ് കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് എന്ന് പോലീസ് പറഞ്ഞു.