കളമശേരിയില്‍ തെരുവുനായ ആക്രമണം; എട്ട് പേര്‍ക്ക് പരിക്ക്
Friday, December 20, 2024 2:58 PM IST
കൊച്ചി: കളമശേരിയില്‍ തെരുവുനായ ആക്രമണം. എട്ട് പേര്‍ക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഒരു നായ തന്നെയാണ് എല്ലാവരെയും ആക്രമിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.