മുംബൈ ബോട്ടപകടം: മലയാളി കുടുംബം സുരക്ഷിതര്‍; ആറ് വയസുകാരന്റെ മാതാപിതാക്കളെ കണ്ടെത്തി
Thursday, December 19, 2024 12:39 PM IST
മുംബൈ: വിനോദസഞ്ചാരബോട്ടിൽ നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ചുണ്ടായ അപകടത്തിൽ അകപ്പെട്ടെന്ന് കരുതിയ മലയാളി കുടുംബം സുരക്ഷിതര്‍. പത്തനംതിട്ട സ്വദേശിയായ ഏബിള്‍ മാത്യുവിന്റെ മാതാപിതാക്കളെ കണ്ടെത്തി.
കുട്ടി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മാത്യു ജോര്‍ജ്, നിഷ മാത്യു എന്നിവരെ കണ്ടെത്തിയത്. ഇവര്‍ മുംബൈയിലെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
മാതാപിതാക്കളുമായി വീഡിയോ കോളില്‍ സംസാരിച്ച ശേഷം കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. ഏബിളിന്റെ കുടുംബം മുംബൈ കാന്തിവലിയിലാണ് സ്ഥിരതാമസമാക്കിയിട്ടുള്ളത്.