ചാ​വ​ക്കാ​ട്: ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലും ബ്ലാ​ങ്ങാ​ട് ബീ​ച്ചി​ലും ശ​ക്ത​മാ​യ വേ​ലി​യേ​റ്റ​ത്തി​ൽ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും പാ​ർ​ക്കും വെ​ള്ള​ക്കെ​ട്ടി​ലാ​യി. ബുധനാഴ്ച രാ​ത്രി​യോ​ടെ ആ​രം​ഭി​ച്ച വേ​ലി​യേ​റ്റം പു​ല​ർ​ച്ചെ രൂ​ക്ഷ​മാ​യി.

തൊ​ട്ടാ​പ്പ് ബീ​ച്ച്, ലൈ​റ്റ്ഹൗ​സ് പ​രി​സ​രം തു​ട​ങ്ങി നി​ര​വ​ധി സ്ഥ​ല​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. ലൈ​റ്റ്ഹൗ​സി​ന​ടു​ത്ത് ഓ​വുചാ​ലി​ലൂ​ടെ ക​ട​ൽവെ​ള്ളം കി​ഴ​ക്കോ​ട്ട് ഒ​ഴു​കി​യെ​ത്തി റോ​ഡി​നു കി​ഴ​ക്കു​വ​ശം നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി.​ ബ്ലാ​ങ്ങാ​ട് ബീ​ച്ചി​ൽ പാ​ർ​ക്കും പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടും പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​ണ്. ഇ​വി​ടു​ത്തെ 20 താ​ത്കാലി​ക ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി.

ക്രി​സ്മ​സ്- പുതുവത്സരാഘോഷങ്ങൾ ന​ട​ത്തു​ന്ന​തി​ന് തീ​ര​ത്ത് ഒ​രു​ക്കം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വേ​ലി​യേ​റ്റം.​ ക​ട​ലോ​ര​ത്തെ വെ​ള്ള​ക്കെ​ട്ടും രൂ​ക്ഷ​മാ​ണ്. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള​ല്ലാം തൊ​ഴി​ലാ​ളി​ക​ൾ സു​ര​ക്ഷി​ത മേ​ഖ​ല​ക​ളി​ലേ​ക്ക് മാ​റ്റി. തെ​ക്കുഭാ​ഗ​ത്തു നി​ന്ന് തി​ര​മാ​ല​ക​ൾ വ​ള​രെ ഉ​യ​ര​ത്തി​ൽ പൊ​ന്തി​വ​രു​ന്ന​ത് തീ​ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്.