ഒന്നരവയസുകാരിയുടെ തലയിൽ കലം കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ്
Wednesday, December 18, 2024 4:02 AM IST
വയനാട്: കളിക്കുന്നതിനിടെ ഒന്നരവയസുകാരിയുടെ തലയിൽ കലം കുടുങ്ങി. സുൽത്താൻ ബത്തേരി മാടക്കര കുളിപ്പുര ഉന്നതയിലെ സുധീഷിന്റെ മകള്‍ സൗഗന്ധികയുടെ തലയാണ് കലത്തിൽ കുടുങ്ങിയത്.
ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഫയര്‍ഫോഴ്സ് പുറത്തെടുത്തു. കലം ഊരാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും നടക്കാതെവന്നതോടെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ ഫയർഫോഴ്സ് എത്തി കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.