മണിപ്പൂരിൽ വയോധികർക്ക് നേരെ അജ്ഞാതരുടെ വെടിവയ്പ്പ്
Wednesday, December 18, 2024 1:26 AM IST
ഇംഫാൽ: മണിപ്പൂരിൽ വയോധികർക്ക് നേരെ അജ്ഞാതരുടെ വെടിവയ്പ്പ്. ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വെടിവയ്പ്പിൽ രണ്ട് വയോധികരുടെ കാലിന് പരിക്കേറ്റു.
ഹീൻഗാങ് പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള കോങ്ബ നദീതീരത്ത് വച്ച് അജ്ഞാതരായ തോക്കുധാരികൾ തഖേൽചങ്ബാം ഹേമന്ത (55), യെങ്ഖോം കേശോ (56) എന്നിവരെ ആക്രമിച്ചതായി പോലീസ് പറഞ്ഞു.
അജ്ഞാതരായ അക്രമികൾ സംഭവസ്ഥലത്തെത്തി രണ്ട് പേർക്ക് നേരെ വെടിയുതിർക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ആക്രമണം കണ്ട നാട്ടുകാരാണ് പരിക്കേറ്റവരെ രക്ഷിച്ചത്.