ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിൽ പങ്കെടുക്കാത്ത ബിജെപി അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും
Tuesday, December 17, 2024 8:53 PM IST
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന്മേൽ ഇന്ന് സഭയിൽ നടന്ന വോട്ടെടുപ്പിൽ പങ്കെടുക്കാത്ത ബിജെപി അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് സൂചന. അനുമതി വാങ്ങാതെ സഭയിൽ വരാതിരുന്ന എല്ലാവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും.
20 ബിജെപി എംപിമാർ വോട്ടെടുപ്പിനെത്തിയില്ലെന്നാണ് പാർട്ടി കണ്ടെത്തിയത്. സഭയിൽ ഹാജരാകാൻ നിർദേശിച്ച് എംപിമാർക്ക് ബിജെപി നേരത്തേ വിപ്പ് നൽകിയിരുന്നു.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി അര്ജുന് റാം മേഘ്വാള് ആണ് ബില്‍ അവതരിപ്പിച്ചത്.
ഭരണഘടനയുടെ 129-ാം ഭേദഗതി എന്ന പേരിലാണ് ബില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളില്‍ ഭേദഗതി വരുത്തുന്നു എന്ന് മന്ത്രി അറിയിച്ചു. ബിൽ അവതരണം വോട്ടെടുപ്പിലൂടെ പാസാക്കി. 269 എംപിമാർ ബില്ലിനെ അനൂകൂലിച്ചപ്പോൾ 198 പേർ ബില്ലിനെ എതിർത്തു.