സാന്ദ്രാ തോമസിന് ആശ്വാസം; അന്തിമ ഉത്തരവ് വരുംവരേ നിർമാതാക്കളുടെ സംഘടനയിൽ തുടരാമെന്ന് കോടതി
Tuesday, December 17, 2024 5:53 PM IST
കൊച്ചി: ചലചിത്ര നിർമാതാക്കളുടെ സംഘടനയിൽനിന്ന് സാന്ദ്രാ തോമസിനെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്തു. അന്തിമ ഉത്തരവ് വരുംവരേ സംഘടനയിൽ തുടരാമെന്നും കോടതി വ്യക്തമാക്കി. എറണാകുളം സബ് കോടതിയുടേതാണ് ഉത്തരവ്.
നിർമാതാക്കളുടെ സംഘടനയ്ക്കെതിരേയും അതിലെ ഭാരവാഹികൾക്കെതിരേയും നേരത്തേ സാന്ദ്രാ തോമസ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നാലെ ഇവരെ സംഘടനയിൽനിന്ന് പുറത്താക്കുകയായിരുന്നു.
നിർമാതാക്കളുടെ സംഘടനയിലും പവർ ഗ്രൂപ്പ് ഉണ്ടെന്ന് സാന്ദ്ര പറഞ്ഞിരുന്നു. സംഘടനയിലെ ചിലർ തന്നെ മോശം രീതിയിൽ ചിത്രീകരിച്ചു എന്നും ഇവർ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇവരെ സംഘടനയിൽനിന്ന് പുറത്താക്കിയത്.