തി​രു​വ​ന​ന്ത​പു​രം: തോ​മ​സ് കെ. ​തോ​മ​സി​നെ മ​ന്ത്രി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി​ക്ക് മ​ന്ത്രി വേ​ണ്ടെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന നേ​തൃ​ത്വം. എ​ൻ​സി​പി​യു​ടെ മ​ന്ത്രി​സ്ഥാ​നം സം​ബ​ന്ധി​ച്ച് പി.​സി. ചാ​ക്കോ​യും തോ​മ​സ് കെ. ​തോ​മ​സും ശ​ര​ത് പ​വാ​റു​മാ​യി ച​ർ​ച്ച ന​ട​ത്തും.

ശ​ര​ത് പ​വാ​റി​നെ കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​യി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​നാ​ണ് നീ​ക്കം. അ​തേ​സ​മ​യം മ​ന്ത്രി​യെ മാ​റ്റ​ണോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് പാ​ർ​ട്ടി​യാ​ണെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചു.

അ​ക​വും പു​റ​വും പ​രി​ശോ​ധി​ച്ച ശേ​ഷ​മേ മ​ന്ത്രി​യെ മാ​റ്റു​ന്ന​തി​ൽ എ​ൻ​സി​പി കേ​ന്ദ്ര നേ​തൃ​ത്വം തീ​രു​മാ​ന​മെ​ടു​ക്കാ​വൂ. മ​ന്ത്രി​യെ മാ​റ​ണം എ​ന്ന് പ​റ​യേ​ണ്ട​ത് വ്യ​ക്തി​ക​ൾ അ​ല്ല. പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ന്ത്രി​സ്ഥാ​നം ഒ​ഴി​യു​മെ​ന്നും ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.