കാട്ടാനയാക്രമണത്തിൽ മരിച്ച എൽദോസിന്റെ മൃതദേഹം സംസ്കരിച്ചു
Tuesday, December 17, 2024 5:27 PM IST
കോതമംഗലം: കുട്ടന്പുഴ ഉരുളൻതണ്ണിയിൽ കാട്ടാനയാക്രമണത്തിൽ മരിച്ച എൽദോസിന്റെ മൃതദേഹം സംസ്കരിച്ചു. ചേലാട് കുറുമറ്റം മാർത്തോമ പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിച്ചത്.
ഇന്നലെ രാത്രി എട്ടരയോടെ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്പോഴാണ് എൽദോസിനെ ആന ആക്രമിച്ചത്. ഇവിടെനിന്ന് ഒരു കിലോമീറ്റര്‍ ദൂരമാണ് എല്‍ദോസിന്റെ വീട്ടിലേക്കുള്ളത്.
എൽദോസിന് അല്പദൂരം മുന്നിൽനിന്ന് ഓടി രക്ഷപ്പെട്ട ആളാണ് നാട്ടുകാരെയും വനംവകുപ്പിനെയും വിവരം അറിയിച്ചത്. വനത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായ ഇവിടെ സ്ഥിരം കാട്ടാന സാന്നിധ്യമുണ്ട്. ആനയുടെ ആക്രമണം തുടര്‍ക്കഥയാകുന്നതില്‍ വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.