ന്യൂ​ഡ​ൽ​ഹി: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റി​ലേ​ക്ക്. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യാ​ണ് മോ​ദി കു​വൈ​​റ്റി​ലെ​ത്തു​ന്ന​ത്.

ഡി​സം​ബ​ര്‍ 21, 22 തീ​യ​തി​ക​ളി​ല്‍ ആ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കു​വൈ​റ്റ് സ​ന്ദ​ർ​ശ​നം. കു​വൈ​റ്റി​ലെ​ത്തു​ന്ന മോ​ദി അ​മീ​ര്‍ ശൈ​ഖ് മി​ഷ​ല്‍ അ​ല്‍ അ​ഹ്മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​ല്‍ സ​ബാ​ഹ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ശ​നി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. 1981 ന് ​ശേ​ഷം കു​വൈ​റ്റി​ലെ​ത്തു​ന്ന ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി മോ​ദിയാണ്​.