എസ്എഫ്ഐ പ്രതിഷേധം; എന്തുകൊണ്ട് അറസ്റ്റില്ലെന്ന് ഗവർണർ
Tuesday, December 17, 2024 3:17 PM IST
തിരുവനന്തപുരം: എസ്എഫ്ഐ പ്രതിഷേധത്തിൽ ക്ഷുഭിതനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്ഐയ്ക്ക് വിറളി പൂണ്ടെന്നും എന്തുകൊണ്ട് അവരെ അറസ്റ്റ് ചെയ്തില്ലെന്നും കമ്മീഷണറോട് ചോദിക്കൂവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
കേരള സര്‍വകലാശാല കാന്പസിൽ സംസ്കൃത വിഭാഗം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ക്കെതിരെയായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. സെമിനാർ നടന്ന സെന്റ്റ് ഹാളിന്റെ വാതില്‍ ചവിട്ടിത്തകര്‍ക്കാനും ശ്രമമുണ്ടായി. ഇതോടെ സെന്റ്റ് ഹാളിൽ ഗവണര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങി. തുടര്‍ന്ന് പോലീസ് ഇടപെട്ടതിനെത്തുടര്‍ന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുറത്തിറങ്ങിയത്.
പുറത്തിറങ്ങിയ ഗവര്‍ണര്‍ ആദ്യം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. പിന്നീട് പ്രതികരിച്ച ഗവണര്‍ പൊട്ടിത്തെറിച്ചാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്. ഗവര്‍ണര്‍ക്കു പുറത്തിറങ്ങാനുള്ള രണ്ട് കതകിന് മുന്നിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്.