അന്ധകാരനഴിയിൽ രണ്ടു മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു; ഒരാളെ തിരിച്ചറിഞ്ഞു
Tuesday, December 17, 2024 1:23 PM IST
ആലപ്പുഴ: അന്ധകാരനഴി കടൽത്തീരത്ത് രണ്ടു മൃതദേഹങ്ങൾ കടൽത്തീരത്തടിഞ്ഞു. ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. അരൂർ സ്വദേശി നിയാസിന്റെ (44) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. നിയാസിനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു. കുത്തിയതോട് കൈരളി ജംഗ്ഷന് സമീപത്തുനിന്നാണ് നിയാസിന്റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം, രണ്ടാമത്തെ മൃതദേഹം പൂർണമായി അഴുകിയ നിലയിലാണ്. ഒരു കിലോമീറ്ററിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുത്തിയതോട്, പട്ടണക്കാട് പോലീസ് സ്ഥലത്തെത്തി. നിയാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. രണ്ട് മൃതദഹേങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നതടക്കം പോലീസ് അന്വേഷിക്കുകയാണ്.