ടയറിന് തകരാർ; കൊച്ചിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് എമർജൻസി ലാൻഡിംഗ്
Tuesday, December 17, 2024 12:51 PM IST
കൊച്ചി: കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി. ടയറിന് തകരാർ കണ്ടതിനെ തുടർന്നാണ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്താൻ തീരുമാനിച്ചത്.
തുടർന്ന് അഞ്ചുമിനിറ്റിനു ശേഷം വിമാനം സുരക്ഷിതമായി ഇറക്കി. 104 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.